SignIn
Kerala Kaumudi Online
Friday, 07 August 2026 8.49 AM IST

ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

hi

വെഞ്ഞാറമൂട്: ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. തിരുനെൽവേലി സ്വദേശി മുത്തുവേലിനാണ് (55) പരിക്കേറ്റത്.വ്യാഴാഴ്ച പുലർച്ചെ 2.30ന് അമ്പലംമുക്ക് പിരപ്പൻകോട് ഔട്ടർറിംഗ് റോഡിൽ വട്ടയത്ത് വച്ചായിരുന്നു അപകടം. തിരുനെൽവേലിയിൽ നിന്ന് മൈദയും കയറ്റി വന്നതായിരുന്നു ലോറി. പിരപ്പൻകോട് ഭാഗത്തെ വട്ടയത്തെ ഇറക്കം ഇറങ്ങുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ ചോർന്നു.ഇതോടെ ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞെത്തിയ വെഞ്ഞാറമൂട് ഫയർഫോഴ്സ് ലോറിയിൽ നിന്ന് സാധനങ്ങൾ നീക്കി, റോഡിലെ ഡീസൽ കഴുകി കളഞ്ഞശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്ന് മാസത്തിനുള്ളിൽ വട്ടയത്ത് നടക്കുന്ന നാലാമത്തെ വലിയ അപകടമാണ് ഇപ്പോഴത്തേത്. ഭാരം കയറ്റി വരുന്ന ലോറികളാണ് അപകടത്തിൽപ്പെട്ടത്.

റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണവും മതിയായ സൂചനാ ബോർഡുകളുമില്ലാത്തതാണ് തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL