SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

നെടുമങ്ങാട് കൊട്ടിക്കയറി 'ചിങ്ങോത്സവം"

photo

നെടുമങ്ങാട്: കേരള സർക്കാരും നെടുമങ്ങാട് നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ചിങ്ങോത്സവത്തിൽ' വൻ ജനപങ്കാളിത്തം.വർണാഭമായ വിളംബര ഘോഷയാത്രയും അത്തപ്പൂക്കള മത്സരവും വൈവിദ്ധ്യമാർന്ന കലാപ്രകടനങ്ങളും അമ്യൂസ്‌മെന്റ് -കാർണിവൽ പരിപാടികളും നഗരഹൃദയത്തെ ഇളക്കി മറിച്ചു.ആഘോഷപരിപാടികൾ ജി.ആർ.അനിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ ആർ.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ്,ആർ.ഡി.ഒ. കെ. പി. ജയകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.എസ്. ബിജു,സി.സാബു,ശ്രീകേഷ്,സബീന ബീവി,ലിസി വിജയൻ, കെ.പി.പ്രമോഷ്, വി.രാജീവ്, ടി. അർജുനൻ,വി.ഉദയകുമാർ,നഗരസഭാ സെക്രട്ടറി എസ്. കുമാർ,കൗൺസിലർമാരായ കൃഷ്ണകുമാർ,പി.ഹരികേശൻ, എസ്.ബിന്ദു,എ.ഷാജി എന്നിവർ പങ്കെടുത്തു.സംഗീതസംവിധായകൻ രാജേഷ് വിജയ് അവതരിപ്പിച്ച ‘ദ ബാൻഡ്’ അരങ്ങേറി.വിളംബര ഘോഷയാത്രയിൽ അമൃത കൈരളി,ദർശന,ഗവ.ഗേൾസ് സ്‌കൂളുകൾ സമ്മാനാർഹരായി.ഇന്ന് വൈകിട്ട് 'പ്രാദേശിക ചരിത്രവും ഭാഷയും മലയാള നോവലിൽ" ചർച്ച നടക്കും.ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ,എഴുത്തുകാരൻ പി.കെ.സുധി എന്നിവർ സംസാരിക്കും.24ന് രാവിലെ 10ന് എന്റെ നെടുമങ്ങാട് എന്ന വിഷയത്തിൽ ചിത്രരചനാ ക്യാമ്പ്,വൈകിട്ട് 6ന് തിരുവാതിരയും കൈകൊട്ടിക്കളിയും,25ന് ഗായിക എസ്.ജാനകി അനുസ്മരണം-ജാനകീയം,26ന് വൈകിട്ട് അമ്മ മലയാളം-ക്യാമ്പയിൻ,27ന് വൈകിട്ട് കവിയരങ്ങ്,28ന് വൈകിട്ട് പ്രാന്തവത്കൃത ജീവിതം എന്ന വിഷയത്തിൽ സംഭാഷണം,29ന് സമാപന സമ്മേളനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL