SignIn
Kerala Kaumudi Online
Sunday, 23 August 2026 1.37 AM IST

അനധികൃതമായി കണ്ടയ്നർ സ്ഥാപിച്ച് വ്യാപാരത്തിന് നീക്കം പഴയകുന്നുമ്മേൽ പഞ്ചായത്ത് തടഞ്ഞു

കിളിമാനൂർ: സംസ്ഥാന പാതയിൽ കെ.എസ്.ടി.പി പുറമ്പോക്കിൽ അനധികൃതമായി കണ്ടെയ്നർ സ്ഥാപിച്ച് വ്യാപാരം നടത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം പഴയകുന്നുമ്മേൽ പഞ്ചായത്ത് തടഞ്ഞു. കിളിമാനൂർ,ചെവളമഠം സ്വദേശിയാണ് പഞ്ചായത്തിൽ നിന്ന് യാതൊരു അനുമതിയുമില്ലാതെ എസ്.എൻ ഹൈപ്പർമാർക്കറ്റിന് എതിർവശത്ത് കണ്ടെയ്നർ സ്ഥാപിച്ചത്.

അനധികൃതമായ ഈ പ്രവര്‍ത്തനം ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത് സെക്രട്ടറി കണ്ടെയ്നർ അടിയന്തരമായി നീക്കം ചെയ്യാൻ നോട്ടീസ് നൽകി. ഇതിനെതിരെ കൂടുതൽ നിയമനടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് കെ.എസ്.ടി.പി അധികൃതർക്കും കിളിമാനൂർ പൊലീസിനും കത്ത് നൽകി. അനധികൃതമായി സ്ഥാപിച്ച കണ്ടെയ്നറിലും നോട്ടീസ് പതിപ്പിച്ചു.

നിശ്ചിത സമയത്തിനുള്ളിൽ കണ്ടെയ്നർ മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് സ്വന്തം ചെലവില്‍ ഇത് നീക്കം ചെയ്തശേഷം ചെലവായ തുക ഉടമയിൽ നിന്ന് തിരികെ പിടിക്കും. റോഡ് വക്കിലെ സര്‍ക്കാർ ഭൂമിയിലോ, പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലോ ഇത്തരത്തിലുള്ള അനധികൃതമായ കൈയ്യറ്റം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് എസ്.വീ. ഷീബ, സെക്രട്ടറി പി. സുനില്‍ എന്നിവർ വാര്‍ത്താകുറിപ്പിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL