SignIn
Kerala Kaumudi Online
Monday, 21 September 2026 11.29 PM IST

നഗരത്തിൽ ഗതാഗത ക്രമീകരണം

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ചും ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ചും 30നും 31നും നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട-വെട്ടിമുറിച്ചകോട്ട-തെക്കേനട -വാഴപ്പള്ളി -മിത്രാനന്ദപുരം -ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും 30ന് 2 മുതലാകും നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സന്ദർശന സമയത്ത് 31ന് ഡൊമെസ്റ്റിക് എയർപോർട്ട്,ശംഖുംമുഖം ഭാഗത്ത് നിന്ന് ചാക്ക ഭാഗത്തേക്കും ചാക്കയിൽ നിന്ന് ആശാൻ സ്ക്വയർ-ലോക്ഭവൻ ഭാഗത്തേക്കും ഗതാഗതം അനുവദിക്കില്ല. രാവിലെ 5 മുതൽ 9 വരെയാകും നിയന്ത്രണം.

ക്രമീകരണങ്ങൾ ഇങ്ങനെ

ഘോഷയാത്ര കടന്നു പോകുന്ന കവടിയാർ -വെള്ളയമ്പലം - മ്യൂസിയം -എൽ.എം.എസ്- സ്റ്റാച്യു - ഓവർ ബ്രിഡ്‌ജ്-പഴവങ്ങാടി - കിഴക്കേകോട്ട -വെട്ടിമുറിച്ച കോട്ട - മിത്രാനന്ദപുരം- പടിഞ്ഞാറെക്കോട്ട- ഈഞ്ചയ്ക്കൽ -കല്ലുമ്മൂട് വരെയുള്ള റോഡിൽ വാഹന പാർക്കിംഗും ഗതാഗതവും അനുവദിക്കില്ല.

നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്ന് മിത്രാനന്ദപുരം ഭാഗത്തേക്ക് വാഹനങ്ങളെ കടത്തി വിടില്ല.

തിരിച്ചുവിടുന്നത്

കഴക്കൂട്ടം ഭാഗത്ത് നിന്ന് കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടവ കഴക്കൂട്ടം ഫ്ലൈഓവർ-മുക്കോലക്കൽ -കുഴിവിള- ചാക്ക ഫ്ലൈ ഓവർ-ഈഞ്ചക്കൽ-അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകണം.

പട്ടം ഭാഗത്തു നിന്ന് തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടവ പട്ടം-മരപ്പാലം-കവടിയാർ-ഗോൾഫ് ലിങ്ക്സ്-പെെപ്പിൻമൂട്-ശാസ്തമംഗലം- ഇടപ്പഴിഞ്ഞി-എസ്.എം.സി -തൈക്കാട് വഴി പോകണം

പേട്ട ഭാഗത്തു നിന്ന് തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടവ പാറ്റൂർ-വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി പോകണം

കിഴക്കേകോട്ടയിൽ നിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ടവ അട്ടക്കുളങ്ങര- ഈഞ്ചക്കൽ -ചാക്ക വഴി പോകണം

തമ്പാനൂർ ഭാഗത്തു നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ നിർദ്ദേശിക്കുന്ന സമയം മുതൽ തമ്പാനൂർ ഫ്ലെെഓവർ-കിള്ളിപ്പാലം വഴി പോകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL