SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.57 AM IST

വക്കം പണയിൽ കടവിലെ വളവുകൾ അപകട ഭീതിയിൽ

vkm

കടയ്ക്കാവൂർ: വക്കം പണയിൽകടവ് റോഡിലെ വീതികുറവും കൊടും വളവുകളും അപകട ഭീഷണി ഉയർത്തുന്നു. ഒരു ബസിന് കഷ്ടിച്ച് പോകാവുന്ന വീതിയെ റോഡിനുള്ളു. മറുവശത്തുകൂടി വലിയവാനം വന്നാൽ ഏറെ ബുദ്ധിമുട്ടാകും. വലിയവാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹനയാത്രക്കാരും കാൽനട യാത്രക്കാരും കഷ്ടിച്ചാണ് അപകടത്തിൽപ്പെടാതെ രക്ഷപെടുന്നത്. സമീപത്തായി സ്കൂളുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും പ്രവർത്തിക്കുന്നതിനാൽ ദിവസേന ആയിരക്കണക്കിനുപേരാണ് ഇതുവഴി യാത്രചെയ്യുന്നത്. റോഡിന് വീതി വളരെ കുറവായതാണ് വളവുകൾ അപകട ഭീഷണിയായി മാറാൻ കാരണം. യാതൊരു സുരക്ഷാസംവിധാനങ്ങളും ഒരുക്കാൻ അധികൃതർക്കായിട്ടില്ല. രാത്രികാലങ്ങളിൽ പലപ്പോഴും പ്രദേശത്ത് വഴിവിളക്കുകളും കത്താറില്ല. റോഡ് പുതുക്കി യതോടെയാണ് റോഡിന്റെ വീതി കുറഞ്ഞതും വളവുകൾ കൂടുതൽ അപകട ഭീഷണിയായി മാറിയതെന്നുമാണ് നാട്ടുകാർ പറയുന്നത്.

 നിലയ്ക്കാമുക്ക് വക്കം പണയിൽകടവ് റോഡിലെ പണയിൽ കടവ് ഭാഗത്ത് കൊല്ലിമുക്ക്, ഗുരുമന്ദിരത്തിലെ രണ്ട് വളവുകളും,തോപ്പിൽ ലക്ഷം വീട് വളവുമാണ് അപകടകരമായ രീതിയിലുള്ളത്.

 വക്കം കായിക്കര കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ വലിയ വാഹനങ്ങൾ പണയിൽ കടവ് റോഡിലൂടെയാകും കടന്നു പോവുക. ഇതോടെ പ്രദേശം കൂടുതൽ അപകടമേഖലയായി മാറും.

 അപകട മേഖല

ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞുകിടന്ന പണയിൽക്കടവ് റോഡ് ഒരു വർഷം മുമ്പാണ് ആധുനിക രീതിയിൽ നവീകരിച്ചത്. റോഡ് നിർമ്മാണം ആരംഭിച്ചപ്പോൾ കരാറിൽ പണയിൽകടവ് ഭാഗം 5.50 മീറ്റർ വീതിയിൽ നവീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പുതുക്കിയ കരാറിൽ റോഡിന്റെ വീതി 4 മീറ്ററായി ചുരുക്കിയാണ് പണി പൂർത്തിയാക്കിയത്. ഇതോടെ റോഡിൽ വാഹനങ്ങൾക്ക് പോകാൻ ഏറെ ബുദ്ധിമുട്ടുണ്ടാകുകയും പ്രദേശം അപകട മേഖലയായി മാറുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL