
ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രത്തിന്റെ ബാലവിഭാഗമായ ഐശ്വര്യ ബാലവേദിയുടെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴ സെയിന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഓണക്കൂട്ടായ്മ സംഘടിപ്പിച്ചു. സമാപന സമ്മേളനം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് ഉദ്ഘാടനം ചെയ്തു.
ബാലവേദി ഡയറക്ടർ ഡോ.ആനിറ്റിഷ ജറാൾഡ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത മോഹൻദാസ്, ഗുരുദേവ ദർശനപഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ,ബാലവേദി പ്രസിഡന്റ് അനുജിത്ത്,വൈസ് പ്രസിഡന്റുമാരായ തെയ്സൻ തോമസ്, ആമിന,സെക്രട്ടറി ഹരിഗോവിന്ദ്,ജോയിന്റ് സെക്രട്ടറിമാരായ നിരജ്ഞൻ,അഭിറാം,ഷിഹാൻ,അനന്ത ലക്ഷ്മി,കോ-ഓർഡിനേറ്റർമാരായ ആഷിയാന,സുനീതി,ഗൗരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |