SignIn
Kerala Kaumudi Online
Monday, 21 September 2026 6.16 PM IST

നവീകരണമില്ലാതെ താമരക്കുളം

1

പൂവാർ: അരുമാനൂരിലെ താമരക്കുളം നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുളത്തിന്റെ 4കുളിക്കടവുകളും തകർന്ന അവസ്ഥയിലാണ്. കന്നുകാലികളെ കുളിപ്പിക്കുന്നതിന് നിർമ്മിച്ച കടവുകളും പൊട്ടിപ്പൊളിഞ്ഞു. വൃദ്ധരും കുട്ടികളും സ്ത്രീകളും ഇവിടെ തെന്നി വീഴുന്നതും പതിവാണ്. സംരക്ഷണത്തിനായി ചുറ്റും നിർമ്മിച്ചിട്ടുള്ള കരിങ്കൽക്കെട്ട് ഇടിഞ്ഞ് തകർന്നിട്ടുണ്ട്. കുളത്തിന് ചുറ്റുമുള്ള വൃക്ഷങ്ങളിൽ നിന്നും ഇലകളും മറ്റും വീണ് വെള്ളം മലിനമാകുന്നുണ്ട്. കുളത്തിനകത്തെ ചെളി മാറ്റിയിട്ട് വർഷങ്ങളായെന്നാമാണ് നാട്ടുകാരുടെ പരാതി.

കടുത്ത വേനലിലും വറ്റാത്തതാണ് 2ഏക്കറോളം വരുന്ന താമരക്കുളം. വേനൽക്കാലത്ത് ദൂര സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ കുളിക്കുന്നതിനും നനയ്ക്കുന്നതിനും ഇവിടെയെത്താറുണ്ട്. പ്രദേശത്തെ കർഷകർ കൃഷിക്കാവശ്യമായ വെള്ളത്തിന് ആശ്രയിക്കുന്നതും താമരക്കുളത്തെയാണ്. കൈപ്പുരി ഏലായിലെ നെൽക്കൃഷിക്ക് വെള്ളം കിട്ടിയിരുന്നത് ഇവിടെ നിന്നുമാണ്.സമീപ പ്രദേശങ്ങളിലെ കിണറുകൾ വറ്റാതിരിക്കുന്നതിന് കാരണവും താമരക്കുളമാണ്.

ഫണ്ട് സമയബന്ധിതമായി ഉപയോഗപ്പെടുത്തണം

പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായിതോട്ടം വാർഡിലെ താമരക്കുളം നവീകരണം തടസ്സപ്പെടുത്തുന്നത് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആണെന്ന് ആരോപണമുണ്ട്. പാറശാല ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചിട്ടുള്ള ഫണ്ട് സമയബന്ധിതമായി ഉപയോഗപ്പെടുത്തി കുളം നവീകരിക്കാൻ ഗ്രാമപഞ്ചായത്ത് എൻ.ഒ.സി നൽകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.നവീകരണം ഇനിയും വൈകിയാൽ ഫണ്ട് നഷ്ടപ്പെടും. അധികൃതർ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് ഗ്രാമവാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL