തിരുവനന്തപുരം: ഇന്നലെ രാത്രി ഡി.വൈ.എഫ്.ഐ കന്റോൺമെന്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ജലപീരങ്കിയിൽ കലാശിച്ചു.ബുധനാഴ്ച നടന്ന സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി എത്തുന്നത് കണ്ട് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.തുടർന്ന് പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.അൻപതോളം പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |