SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.22 AM IST

കടയിൽ കയറി ഉടമയെ മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ

shaji

വിഴിഞ്ഞം: കോഴിക്കടയിൽ കയറി കടയുടമയെ തലയ്ക്കടിച്ച് പരിക്കേൽപിച്ച പ്രതികൾ പിടിയിൽ.പെരിങ്ങമ്മല പണ്ടാര വിളാകം സ്വദേശികളായ സച്ചു(26),ഷാജി(40)എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം.പ്രതികൾ മുൻപ് ജോലി ചെയ്തിരുന്ന ഉച്ചക്കടയിൽ ചിക്കൻ സ്റ്റാൾ നടത്തുന്ന കല്ലിയൂർ പാലപ്പൂര് സ്വദേശി അനിൽകുമാറിന്റെകടയിൽ അതിക്രമിച്ച് കയറി ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.പരാതിക്കാരന്റ കൈവശം നിന്നും 25000 രൂപ പ്രതികൾ കടം വാങ്ങുകയും അതിൽ 23000 രൂപ തിരികെ നൽകിയെന്നും ബാക്കിയുള്ള 2000 രൂപ ചോദിച്ച വൈരാഗ്യത്തിലാണ് പ്രതികൾ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL