SignIn
Kerala Kaumudi Online
Friday, 18 September 2026 1.06 AM IST

3 ആശുപത്രികളുടെ മുഖം മാറും സമഗ്രവികസന പദ്ധതി വരുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ 3 പ്രധാന ആരോഗ്യസ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിന് ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ജനറൽ ആശുപത്രി, പേരൂർക്കട മാതൃക ജില്ലാ ആശുപത്രി, പേരൂർക്കട ഹാപ്പിനസ് ആൻഡ് വെൽനസ് സെന്റർ(മാനസികാരോഗ്യ കേന്ദ്രം) എന്നിവയുടെ വികസനമാണ് നടപ്പാക്കുക. ഇതിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
ഇൻകെല്ലിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ചുമതല. ആശുപത്രികളെ വിശദമായി പരിശോധിച്ചായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.

സ്ഥാപനങ്ങളുടെ നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത് സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിനുമുള്ള നിർദേശങ്ങളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും.മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി മൂന്ന് സ്ഥാപനങ്ങളിലും വിശദമായ സർവേയും സൈറ്റ് അസസ്മെന്റും ഇൻകെൽ സ്വന്തം ചെലവിൽ നടത്തും. സർവേ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളുടെ വികസനത്തിനായുള്ള സമഗ്ര രൂപരേഖ തയ്യാറാക്കും.

 പരിശോധിച്ച് ഉറപ്പാക്കും

നിലവിലുള്ള കെട്ടിടങ്ങളുടെ സ്ഥിതി,അടിസ്ഥാന സൗകര്യങ്ങൾ, ലഭ്യമായ ഭൂമി,വിവിധ ചികിത്സാ-അനുബന്ധ സൗകര്യങ്ങൾ, ഭാവിയിലെ വികസന ആവശ്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചായിരിക്കും മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.

സ്ഥലപരിശോധനയും വിവരശേഖരണവും ഉടൻ
മൂന്ന് ആശുപത്രികളിലേയും നിലവിലെ സൗകര്യങ്ങളും വികസന സാദ്ധ്യതകളും വിശദമായി വിലയിരുത്തുന്നതിനുള്ള സ്ഥലപരിശോധനയും വിവരശേഖരണവും ഉടൻ ആരംഭിക്കും. ഇതിനാവശ്യമായ അനുമതി ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL