SignIn
Kerala Kaumudi Online
Friday, 18 September 2026 1.32 AM IST

'സംസ്ഥാന ജ്വല്ലറി പാർക്ക് തൃശൂരിൽ സ്ഥാപിക്കണം'

photo

തൃശൂർ: സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ജ്വല്ലറി പാർക്ക് തൃശൂരിൽ തന്നെ സ്ഥാപിക്കണമെന്ന് ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ. സ്വർണാഭരണ നിർമ്മാണ വിപണന മേഖലയുടെ കുതിപ്പിനായി 10 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പദ്ധതി എറണാകുളത്തേക്ക് മാറ്റാൻ റീട്ടെയിൽ വ്യാപാര രംഗത്തെ ചില സംഘടനകൾ ശ്രമിക്കുന്നതായി വിവരമുണ്ടെന്നും, നിർമ്മാണ മേഖലയുടെ പ്രധാന കേന്ദ്രമായ തൃശൂരിനാണ് പദ്ധതിക്ക് ഏറ്റവും അർഹതയെന്നും സംഘടന വ്യക്തമാക്കി. പദ്ധതിയുടെ പൂർണ്ണ ഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കാൻ പാർക്ക് തൃശൂരിൽ തന്നെ സ്ഥാപിക്കണം. സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെടണമെന്ന് ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ. സാബു, ജെയ്‌സൻ മാണി, എം.കെ. ബാബു എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL