തൃത്തല്ലൂർ: 'റോഡ് സുരക്ഷ ജീവൻ രക്ഷ' എന്ന സന്ദേശമുയർത്തി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാർക്ക് മധുരം വിതരണം ചെയ്ത് വേറിട്ട ബോധവത്കരണം. വാടാനപ്പിള്ളി പൊലീസ് ജാഗ്രതാ സമിതിയും തൃത്തല്ലൂർ വെസ്റ്റ് സഹചാരി സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തൃത്തല്ലൂർ സെന്ററിലെ സീബ്രാലൈനിലൂടെ കൃത്യമായി റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമടക്കം മധുരം നൽകി. പരിപാടിയുടെ ഉദ്ഘാടനം വാടാനപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ പ്രതാപൻ നിർവഹിച്ചു. ജാബിർ തൃത്തല്ലൂർ, സാബിർ വാടാനപ്പിള്ളി, പ്രതാപൻ വാലത്ത് എന്നിവർ സംസാരിച്ചു. നിയമങ്ങൾ പാലിച്ച് റോഡ് ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ബോധവത്കരണം മാതൃകാപരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |