
തൃശൂർ: ധനലക്ഷ്മി ബാങ്ക് റിട്ടയറീസ് ഓർഗനൈസേഷൻ 12ാം ദൈ്വവാർഷിക അഖിലേന്ത്യാ സമ്മേളനം 20ന് ഹോട്ടൽ പേൾ റീജൻസിയിൽ നടക്കും. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ.കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ഒ. ദേവസി അദ്ധ്യക്ഷത വഹിക്കും. എബ്രഹാം ഷാജി ജോൺ മുഖ്യപ്രഭാഷണം നടത്തും. വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ പരിഷ്‌കരിക്കുക, മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, പി.എസ്.ബി, എസ്.ബി.ഐ റിട്ടയറീസിനു നൽകുന്ന എക്‌സ്‌ഗ്രേഷ്യ എല്ലാ പ്രൈവറ്റ് ബാങ്കുകൾക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് കെ.ഒ. ദേവസി, എൻ. ശിവരാമചന്ദ്രൻ, എ. ശിവദാസ്, ടി. പ്രകാശ്, ടി.ഒ. ജോയ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |