കിളിമാനൂർ: സ്കൂൾ കലോത്സവത്തിന്റെ ദിനങ്ങൾ അടുത്തെത്തിയതോടെ നൃത്തയിനങ്ങൾക്കുള്ള ചിലവ് താങ്ങാനാകാതെ രക്ഷിതാക്കളും വിദ്യാർത്ഥികളും. മക്കളുടെ കലാവാസനയെ വേദികളിലെത്തിക്കാൻ രക്ഷിതാക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വാടക പലപ്പോഴും നിർദ്ധനരായ കുടുംബത്തിന് താങ്ങാൻ കഴിയാതെ വരാറുണ്ട്.
കായികഇനങ്ങൾ പരിശീലിപ്പിക്കുന്ന അദ്ധ്യാപകർ തുടങ്ങി മേക്കപ്പ് എന്നിവയെല്ലാം ഇരട്ടിയായി. ഇതിൽത്തന്നെ ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കുന്നവർ പെടാപ്പാട് പെടുകയാണ്. ഒരയിറ്റം വേദിയിൽ എത്തിക്കണമെങ്കിൽത്തന്നെ അൻപതിനായിരം രൂപവരെ വേണ്ടിവരും.
കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം മറ്റ് കുട്ടികളോടൊപ്പമെത്താൻ പെടാപ്പാടുപെടുന്ന ഒരുപാട് കുട്ടികളും രക്ഷിതാക്കളുമുണ്ട്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാൻ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും കുറവല്ല.
മേക്കപ്പിനും തീവില
മേക്കപ്പിന് 3000 മുതൽ 5000 രൂപ വരെയാണ് മിനിമം ചാർജ്. പത്ത് മിനിറ്റുള്ള ഒരു ഐറ്റത്തിന് മിനിമം 30,000 രൂപയാണ് അദ്ധ്യാപകരുടെ ഫീസ്. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു. സ്റ്റേജിലെ അവതരണം മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. അതുകൊണ്ട് പരമാവധി തിളക്കവും മേന്മയുള്ളവയാണ് എല്ലാവരും തിരഞ്ഞെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |