SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

ഇന്ന് ലോക വയോജന ദിനം: 71ലും പിഴയ്ക്കാത്ത ചുവടുകളുമായി അരവിന്ദാക്ഷൻ

aravindakshan

കാട്ടാക്കട: എഴുപത്തിന്ന് വയസുകാരൻ ശിഹാൻ എസ്.അരവിന്ദാക്ഷന് കരാട്ടെ ജീവിത ചര്യയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അരവിന്ദാക്ഷൻ ഈ രംഗത്ത് വേരുറപ്പിച്ചിട്ട്. അരവിന്ദാക്ഷന്റെ വസതിയായ കള്ളിക്കാട് മൈലക്കര ശിവഗംഗ ഒരു ഗോദ തന്നെയാണ്. രാവിലെ മുതൽ അടവുകളും ചുവടുകളും അഭ്യാസിക്കാൻ അൻപതോളം പേർ ഇപ്പോഴും അരവിന്ദാക്ഷനെ തേടിയെത്തുന്നു.

ശിഷ്യരിൽ ചെറുമക്കളായ 12 വയസുകാരി ആരവ്യയും, 8വയസുകാരൻ അർണവും ഉണ്ട്. കഴിഞ്ഞ 51 വർഷത്തിനിടെ പരിശീലിപ്പിച്ചതാകട്ടെ ലക്ഷത്തിലധികം പേരെ. നന്നേ ചെറുപ്പത്തിൽ തന്നെ ആയോധനകലയിൽ ആകൃഷ്ടനായ അരവിന്ദാക്ഷൻ കളരിപ്പയറ്റ് അഭ്യസിച്ചു. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ എത്തിയതോടെ അഭ്യാസം കാരട്ടെയിലേക്ക് വഴിമാറി.1973ൽ സെൻസായി സുബ്രഹ്മണ്യം മാസ്റ്ററുടെ കീഴിൽ ഗോജു റിയു പരിശീലനം.തുടർന്ന് സെൻസായി കാവേരി മോഹനൻ മാസ്റ്ററുടെ കീഴിൽ കാജു കാഡോ,റെൻഷി ശ്രീനിവാസന്റെ കീഴിൽ ഒക്കിനവോ മാർഷ്യൽ ആർട്‌സ് അക്കാഡമിയിൽ നിന്ന് 1980ൽ ആദ്യ ബ്ലാക്ക് ബെൽറ്റ്.പിൽക്കാലത്ത് വേൾഡ് കരാട്ടെ ഫെഡറേഷനിൽനിന്ന് 7ഡിഗ്രി ബ്ലാക്ക് ബെൽറ്റ്,സെയ്ക്കോ കായിൽ നിന്ന് 8 ഡിഗ്രി ബ്ലാക്ക് ബെൽറ്റ്,കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 8 ഡിഗ്രി എന്നീ നേട്ടങ്ങളും സ്വന്തമാക്കി. പൊലീസ്,എൻ.സി.സി,എ.സ്.പി.സി തുടങ്ങി വിവിധ സേനകൾ കരാട്ടേയിൽ ഗുരുമുഖം കാണുന്നത് ഈ വയോധികനിലാണ്. 2012ൽ ഷിറ്റോ റിയു സെയ്ക്കോ കാരട്ടെയിൽ അംഗത്വം നേടി അതിന്റെ പരിശീലകനായി. കാട്ടാക്കട വെറൈറ്റി മാർബിൾസ് ജീവനക്കാരനാണ് അരവിന്ദാക്ഷൻ. മക്കളായ തുഷാരയും,നിഷാരയും അരവിന്ദാക്ഷനിൽ നിന്ന് കരാട്ടെയുടെ അടവുകൾ ശീലിച്ച അഭ്യാസികളാണ്. ഭാര്യ ജയശ്രീയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KTDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL