SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി

READ ENGLISH VERSION
oinment

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം തുണ്ടത്തിൽ സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നൽകിയത്. സംഭവത്തിൽ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. കുഞ്ഞിന്റെ ത്വക്ക് അലർജി ഡോക്ടറെ കാണിച്ച ശേഷം ആശുപത്രി ഫാർമസിയിൽ നിന്നാണ് മരുന്നു വാങ്ങിയത്. ശേഷം വീട്ടിലെത്തി പരിശോധിച്ചപ്പോൾ ജൂണിൽ മരുന്നിന്റെ കാലാവധി കഴിഞ്ഞത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഓയിന്റ്മെന്റ് കുഞ്ഞിന്റെ ദേഹത്ത് പുരട്ടിയില്ല. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചിട്ടില്ല. ജീവനക്കാരോട് വിശദീകരണം ചോദിച്ചതായും അന്വേഷണത്തിന് ഉത്തരവ് ഇട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ സമരം നടത്തി.

സമാന സംഭവം കൊല്ലത്തും

അതേസമയം കൊല്ലം തൃക്കടവൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും സമാന സംഭവമുണ്ടായി. കടവൂർ നീരാവിൽ കളിയിലിൽ പുത്തൻവീട്ടിൽ ഹസന്റെയും ആഷ്ന ഹസന്റെയും രണ്ടരമാസമുള്ള കുഞ്ഞിനാണ് കാലാവധി കഴിയാൻ മണിക്കൂറുകൾ മാത്രമുള്ള മരുന്ന് നൽകിയത്. രണ്ടര മാസത്തിലുള്ള പെന്റാ വാക്സിനെടുത്ത ശേഷം ഫാർമസിയിൽ നിന്ന് പാരാസെറ്റാമോൾ സിറപ്പ് നൽകുകയായിരുന്നു. ഇതിന്റെ കാലാവധി കഴിയുന്നത് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ പുതിയ മരുന്ന് നൽകി നഴ്സുമാർ തലയൂരിയെങ്കിലും സംഭവം പുറത്തായതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ആശുപത്രി മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL