SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ്: ആർ.ടി.ഒ ഏജന്റിന് ആറുവർഷം തടവും പിഴയും

muha

കൊല്ലം∙ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ ലൈസൻസ് നൽകിയ കേസിൽ രണ്ടാം പ്രതിയായ പത്തനംതിട്ട ആർ.ടി.ഒ ഏജന്റ് കുരമ്പാല എ.മുഹമ്മദിന് (47) കൊല്ലം വിജിലൻസ് കോടതി ആറുവർഷം ശിക്ഷ വിധിച്ചു. 2.5 ലക്ഷം രൂപ പിഴ അടയ്ക്കുകയും വേണം. ജഡ്ജി ഡോ. സി.എസ്.മോഹിതിന്റേതാണ് ഉത്തരവ്. കേസിലെ ഒന്നാം പ്രതി പത്തനംതിട്ട ആർ.ടി.ഒ ആയിരുന്ന ജോജോ ജെയിംസ്, മൂന്നാം പ്രതി ആർ.ടി.ഒ ഏജന്റ് സുരേന്ദ്രൻ എന്നിവർ വിചാരണ കാലയളവിൽ മരിച്ചിരുന്നു. 2008 ആഗസ്റ്റ് മുതൽ 2009 ജനുവരി വരെയുള്ള കാലയളിലാണ് ക്രമക്കേട് നടന്നത്. ഡ്രൈവിംഗ് ലൈസൻസ് ആവശ്യമുള്ളവർക്ക് ആദ്യം മറ്റ് സംസ്ഥാനങ്ങളിലെ വ്യാജ ലൈസൻസ് നൽകും. ആ ലൈസൻസ് കേരളത്തിലേക്ക് മാറ്റാനായി പത്തനംത്തിട്ട ആർ.ടി.ഒ ഓഫീസിൽ അപേക്ഷ നൽകി യഥാർത്ഥ ലൈസൻസ് നൽകിയായിരുന്നു തട്ടിപ്പ്.
തിരുവനന്തപുരം വിജിലൻസ് ഡിവൈ.എസ്‌.പി എം.എച്ച്. ലത്തീഫാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.ദിവ്യ, സിജു രാജൻ എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL