SignIn
Kerala Kaumudi Online
Thursday, 01 October 2026 1.43 AM IST

8 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

mdma-2

പാറശാല: ചെങ്കൽ മര്യയാപുരത്ത് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പാറശാല പൊലീസിന്റെ പിടിയിലായി.മര്യാപുരം സ്വദേശിയായ ജിഷ്ണുവിന്റെ (26) വീട്ടിൽ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്.ജിഷ്ണുവിന്റെ സുഹൃത്തും കാരക്കോണം നിലമാമൂട് സ്വദേശിയുമായ അലൻ ജപായാണ് (27) വില്പനയ്ക്കായി എം.ഡി.എം.എ എത്തിച്ചത്. മര്യാപുരത്തും സമീപപ്രദേശങ്ങളിലും ജിഷ്ണു എം.ഡി.എം.എ വില്പന നടത്തുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.തുടർന്ന് പാറശാല എസ്.ഐ ഹർഷനും സംഘവും ചേർന്ന് ജീഷ്ണുവിനെയും, അലൻ ജപായെയും പിടികൂടി ചോദ്യം ചെയ്യപ്പോഴാണ് വീട്ടിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പൊലിസിന് കൈമാറിയത്.മരിയാപുരം,ധനുവച്ചപുരം,പാറശാല,നെയ്യാറ്റിൻകര,വെള്ളറട,കാരക്കോണം,പെരുമ്പഴുതൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോന്ദ്രീകരിച്ച് എം.ഡി.എം.എ വില്പന നടത്തുന്നതായി നേരത്തെ തന്നെ ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL