കഴക്കൂട്ടം: വഴിയിൽ തടഞ്ഞുനിറുത്തി കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കന്നുകാലി കച്ചവടക്കാരനിൽ നിന്ന് 58,000 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്രിൽ.മേൽതോന്നയ്ക്കൽ സ്വദേശിയായ അൽസാജാണ് (18) മംഗലപുരം പൊലീസിന്റെ പിടിയിലായത്.കിഴുവിലം മുടപുരം സ്വദേശിയായ ഷിഹാബ്.എസ്.ജെ നൽകിയ പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ സെപ്തംബർ 27ന് വൈകിട്ട് 7ഓടെ എ.ജെ കോളേജിന് പിൻവശത്തുള്ള ഐസ് ഫാക്ടറി റോഡിൽ വച്ചായിരുന്നു സംഭവം.കന്നുകാലി കച്ചവടത്തിലൂടെ ലഭിച്ച 58,000 രൂപയുമായി പോവുകയായിരുന്ന ഷിഹാബിനെ അൽ സാജ് തടഞ്ഞുനിറുത്തുകയായിരുന്നു.തുടർന്ന് കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി,പോക്കറ്റിലുണ്ടായിരുന്ന 58,000 രൂപ ബലമായി പിടിച്ചുപറിച്ചെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |