SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

പോക്സോ കേസിൽ 21 വർഷം കഠിന തടവ്

5555

നെയ്യാറ്റിൻകര: 15കാരിയായ സ്കൂൾ വിദ്യാർത്ഥിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിന തടവ്.ബാലരാമപുരം പരുത്തിത്തോപ്പ് സ്വദേശി അബു എന്ന് വിളിക്കുന്ന അബ്ദുല്ലയെയാണ് (28) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം.സുജ 21 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും വിധിച്ചത്.പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുവർഷം അധിക ശിക്ഷ അനുഭവിക്കണം.

2016ൽ പ്രതി ഫേസ്ബുക്ക് വഴി പെൺകുട്ടിയെ പരിചയപ്പെടുകയും,തുടർന്ന് സൗഹൃദം നടിച്ച് വീട്ടിലെത്തി പീഡിപ്പിക്കുകയുമായിരുന്നു.ഈ കാലയളവിൽ പ്രതി കുട്ടിയിൽ നിന്ന് പണവും സ്വർണാഭരണങ്ങളും വാങ്ങി വഞ്ചിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ്,അഡ്വ.വി.ആർ. മായാദേവി എന്നിവർ ഹാജരായി.ബാലരാമപുരം എസ്.എച്ച്.ഒയായിരുന്ന എസ്.എം.പ്രദീപ്കുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL