SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.13 AM IST

പഴയകട ജംഗ്ഷനിൽ അനധികൃത ഫ്ലക്സ് ബോർഡുകൾ നിരവധി

1

പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിലെ പഴയകട ജംഗ്ഷനിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. മാർഗതടസവും അപകടങ്ങളും സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടും നടപടിയുണ്ടാകുന്നില്ല. ഇക്കഴിഞ്ഞ 28ന് നടന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് ജംഗ്ഷനിലെ കൂടുതൽ ഫ്ലക്സ് ബോർഡുകളും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ പോലും ഇപ്പോഴും ഇരിപ്പുണ്ട്. പല ബോർഡുകളും ഒടിഞ്ഞുവീഴുന്നതും കാറ്റിൽ ഇളകി വീഴുന്നതും പതിവായിട്ടുണ്ട്.

പൊതുയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ ശക്തമായ ഉത്തരവുകളും സംസ്ഥാന സർക്കാർ കർശന മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നടപടികൾ കാര്യക്ഷമമല്ല.

അപകടങ്ങൾക്ക് സാദ്ധ്യത

നടപ്പാത കൈയേറി ബോർഡുകൾ സ്ഥാപിക്കുമ്പോൾ ആളുകൾക്ക് റോഡിലേക്കിറങ്ങി നടക്കേണ്ടിവരുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. റോഡിന്റെ തിരിവുകളിലും ജംഗ്ഷനുകളിലും ട്രാഫിക് ഐലൻഡുകളിലും സ്ഥാപിക്കുന്ന ബോർഡുകൾ ഡ്രൈവർമാരുടെ കാഴ്ച മറച്ച് വാഹനാപകടങ്ങൾക്ക് കാരണമാവും. ഫ്ലക്സ് ബോർഡുകളിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് സാമഗ്രികളായതിനാൽ ശാസ്ത്രീയമായി സംസ്കരിച്ചില്ലെങ്കിൽ പരിസ്ഥിതിമലിനീകരണത്തിനും കാരണമാകുന്നുണ്ട്.

അധികൃതർ മൗനത്തിൽ

ജംഗ്ഷനുകളിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. പഞ്ചായത്തിൽ അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഓരോ ഫ്ലക്സിനും ബാനറിനും 5,000രൂപ പിഴയീടാക്കാൻ തദ്ദേശവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.അനധികൃതമായി ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിന് അധികാരം നൽകുന്ന ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടാകുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY