ആറ്റിങ്ങൽ: ട്രാക്കിലും ഫീൽഡിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജില്ലാ സ്കൂൾ കായികമേളയിൽ ഉപജില്ലാ തലത്തിൽ നെയ്യാറ്റിൻകരയും സ്‌പോർട്ട്സ് സ്‌കൂൾ വിഭാഗത്തിൽ ജി.വി.രാജ സ്പോർട്സ് സ്കൂളിനും ഓവറോൾ ചാമ്പ്യൻഷിപ്പ്.
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന മേളയിൽ ഉപജില്ലാ തലത്തിൽ 17 സ്വർണവും 15 വെള്ളിയും 13 വെങ്കലുമടക്കം 45 മെഡലും 188 പോയിന്റും നേടിയാണ് നെയ്യാറ്റിൻകരയും 53 സ്വർണവും 31 വെള്ളിയും 8 വെങ്കലുമടക്കം 92 മെഡലുകൾ നേടി 366 പോയിന്റുകളോടെ സ്‌പോർട്സ് സ്കൂൾ വിഭാഗത്തിൽ ജി.വി.രാജ സ്പോർട്സ് സ്കൂളും കിരീടത്തിൽ മുത്തമിട്ടത്.
സ്‌പോർട്ട് സ്കൂൾ വിഭാഗത്തിൽ അയ്യങ്കാളി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ 8 സ്വർണവും 11 വെള്ളിയും 14 വെങ്കലവും മടക്കം 33 മെഡലുകളുമായി 87 പോയിന്റ് നേടി രണ്ടാമതെത്തി. 8 പോയിന്റുമായി ആറ്റിങ്ങൽ സ്പോർട്സ് ഹോസ്റ്റൽ ഏറെ പിന്നിലാണ്. വിജയികൾക്ക് ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ സമ്മാനങ്ങൾ വിതരണം ചെയ്തു.
പോയിന്റ് നില
നെയ്യാറ്റിൻകര 188
തിരുവന്തപുരം നോർത്ത് 86
കിളിമാനൂർ 31
തിരുവനന്തപുരം സൗത്ത് 26
പാറശാല 24
വർക്കല 21
ആറ്റിങ്ങൽ 18
കണിയാപുരം 16
നെടുമങ്ങാട് 16
കാട്ടാക്കട 14
ബാലരാമപുരം 9
പാലോട് 8
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |