
കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാർഡിന്റെ നവീകരണ പ്രവൃത്തികളും അനുബന്ധ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം.
നിർമ്മാണം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.തകർന്നടിഞ്ഞ യാർഡ് കാരണം ഡിപ്പോയിലേക്കുള്ള ദീർഘദൂര ബസുകളുടെ പ്രവേശനം നിറുത്തിവച്ചിരിക്കുകയാണ്.ബസ് റോഡിൽ നിറുത്തിയാണ് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.പൊള്ളുന്ന വെയിലിലും കനത്ത മഴയിലും റോഡിൽ നിന്നുവേണം ഇപ്പോൾ യാത്രക്കാർക്ക് ബസ് കയറാൻ.എത്രയും വേഗം ഡിപ്പോയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ദുരിതം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സർവീസുകൾ കൂട്ടണം
വെഞ്ഞാറമൂട്,ചടയമംഗലം ഡിപ്പോകൾ ആരംഭിച്ചപ്പോൾ ഇവിടെനിന്ന് ഏതാനും ബസ് കെെമാറിയിരുന്നു.എന്നിട്ടും നൂറിന് മുകളിൽ ബസുണ്ടായിരുന്നത് ഇന്ന് 52 എണ്ണമായി കുറഞ്ഞു.മികച്ച നിലയിൽ കളക്ഷൻ ഉണ്ടായിരുന്ന ചെയിൻ സർവീസുകൾ എല്ലാം നിറുത്തി.മുൻപ് രാത്രികാലങ്ങളിൽ കിളിമാനൂരിലെത്തിയാൽ 10വരെ ഗ്രാമപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഉറപ്പായിരുന്നു.എന്നാൽ ഇപ്പോഴിതില്ല.പഴയ സർവീസുകൾ പുനഃരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |