SignIn
Kerala Kaumudi Online
Saturday, 24 October 2026 12.45 AM IST

'പ്രകാശ ഗോപുരങ്ങൾ' പ്രകാശനം

sahi

തൃശൂർ: പി.എം.എൻ നമ്പൂതിരിയുടെ പ്രകാശ ഗോപുരങ്ങൾ എന്ന കൃതിയുടെ പ്രകാശനം സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സാഹിത്യ അക്കാഡമി സെക്രട്ടറി പ്രൊഫ.സി.പി.അബൂബക്കർ നിർവഹിച്ചു. ഇന്ത്യയുടെ ജ്ഞാന പാരമ്പര്യം ആദരണീയമാണെന്നും ഉപനിഷത്തുക്കളാണ് തന്നെ ഏറെ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ.കെ.ജി.നാരായണൻ അദ്ധ്യക്ഷനായി. എഴുത്തുകാരിയും അക്കാഡമി മുൻ നിർവാഹക സമിതിയംഗവുമായ ലളിതാംബിക അന്തർജനത്തിന്റെ മകൾ ലീല അന്തർജ്ജനം ദീപം തെളിച്ചു. കഥയരങ്ങും കവിയരങ്ങുമുണ്ടായി. പി.എം.എൻ.നമ്പൂതിരി, ദിവ്യാ രാജേഷ്, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഹരികുമാർ ഇളയിടത്ത്, പ്രൊഫ.റീജ ജോസ്, ആന്റോ കവലക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, GOPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL