SignIn
Kerala Kaumudi Online
Saturday, 24 October 2026 12.43 AM IST

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ നവരാത്രി ആഘോഷം

1

തൃശൂർ: ബംഗളൂരു ആസ്ഥാനമായ വൈദിക് ധർമ സൻസ്ഥാനിന്റെ ആഭിമുഖ്യത്തിൽ ഈ മാസം ഏഴ് മുതൽ 10 വരെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ നവരാത്രി ആഘോഷം സംഘടിപ്പിക്കും. ബാനർജി ക്ലബിന് മുൻവശത്തുള്ള യജ്ഞവേദിയിലാണ് ചടങ്ങ് നടക്കുക. തിങ്കളാഴ്ച വൈകീട്ട് നാലിന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്യും. 8, 9, 10 തീയതികളിലാണ് പൂജകളും ഹോമവും നടക്കുക. പത്തിനാണ് മഹാചണ്ഡികാ ഹോമം. പൂജകൾ നടക്കുന്ന എല്ലാ ദിവസവും മൂന്ന് നേരം അന്നദാനമുണ്ടാകും. ചിത് പ്രകാശ് ജി, ബാലു തൃശൂർ, സി.ഐ.അജയൻ, പ്രൊഫ.സുവിൻ ശങ്കർ, രവീന്ദ്രനാഥ് കോലഴി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VADAKKUNATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL