
തൃശൂർ : റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും സൗജന്യ ആംബുലൻസ് സേവനം നടത്തുന്ന ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവീസിന്റെ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം. കുരിയച്ചിറ സെന്റ് പോൾസ് സി.ഇ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ആക്ട്‌സ് വർക്കിംഗ് പ്രസിഡന്റും മേയറുമായ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. ആക്ട്‌സ് ഓണററി പ്രസിഡന്റ് ഫാ.ഡേവിസ് ചിറമ്മൽ ആമുഖ പ്രഭാഷണം നടത്തും. ആക്ട്‌സ് സെക്രട്ടറി ലൈജു സെബാസ്റ്റ്യൻ, എം.എൽ.എമാരായ പി.ബാലചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തുടങ്ങിയവർ പങ്കെടുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |