
തൃശൂർ: ഗുണ നിലവാരമുള്ള വയോജന പരിചരണം നൽകുന്നതിനു സാമൂഹികനീതിവകുപ്പിനെ പ്രാപ്തരാക്കാൻ സംസ്ഥാന വയോജനവിഭവകേന്ദ്രം പ്രവർത്തനം തുടങ്ങി. വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള ആരോഗ്യ സർവകലാശാലയിലാണ് വയോജനവിഭവകേന്ദ്രം ആരംഭിച്ചത്. കേരള സാമൂഹികനീതിവകുപ്പും ആരോഗ്യ സർവകലാശാലയും സംയുക്തമായാണ് പ്രവർത്തനം.
വയോജനപരിപാലനത്തിൽ സംസ്ഥാനത്തെ നഴ്‌സിംഗ് കോളേജുകളിലെ അദ്ധ്യാപകർക്കുള്ള പരിശീലനം തുടങ്ങി. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. വയോജനവിഭവകേന്ദ്രം ഡയറക്ടർ ഡോ. കെ.എസ്.ഷാജി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ, സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ഗോപകുമാർ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. രമാദേവി, ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എം.ഷമീന തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |