
തൃശൂർ: ട്രാഫിക് ഫൈൻ അടയ്ക്കാത്തവർക്ക് 10, 11, 12 തിയതികളിലായി ഫൈൻ അടയ്ക്കാൻ തൃശൂർ സിറ്റി പൊലീസും മോട്ടോർ വാഹന വകുപ്പും വീണ്ടും അവസരം നൽകുന്നു. രാവിലെ 10 മുതൽ വൈകീട്ട് 5 വരെ തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ഫൈൻ അടയ്ക്കാം. ഈ ദിവസങ്ങളിലും ഫൈൻ അടയ്ക്കാൻ കഴിയാത്തവർ കോടതി മുഖാന്തിരമുള്ള പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരും. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്ത ചലാനുകളിൽ പിഴയൊടുക്കാനാണ് അവസരം ഒരുക്കുന്നത്. ഫോൺ: 9188963108.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |