
തൃശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് /എംപ്ലോയബിലിറ്റി സെന്ററിന്റെയും തൃശൂർ സെന്റ് മേരീസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. സെന്റ് മേരീസ് കോളേജിൽ രാവിലെ 10ന് പ്രയുക്തി 2024 - 25 പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി മേയർ എം.എൽ.റോസി അദ്ധ്യക്ഷയാകും. 25ൽപരം ഉദ്യോഗദായകർ പങ്കെടുക്കും. ഐ.ടി, ബാങ്കിംഗ്, ഫൈനാൻസിംഗ്, ഹെൽത്ത്, വിദ്യാഭ്യാസം, ഓട്ടോമോബൈൽസ്, മാർക്കറ്റിംഗ്, ഇൻഷ്വറൻസ് മേഖലയിലാണ് തൊഴിലവസരങ്ങൾ. മുമ്പ് മൂന്ന് ജോബ് ഫെയറുകൾ സംഘടിപ്പിച്ചതിലൂടെ 416 പേർക്ക് തൊഴിൽ ലഭിച്ചിരുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ എൻ.വി.സമീറ, ഷാജു ലോനപ്പൻ, ഡോ. ജൂലി പി.ലാസർ, സിസ്റ്റർ ജെയിൻ, എം.എസ്.ദീപ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |