
തൃപ്രയാർ: ലെജൻഡ് വോളി കേരള കൂട്ടായ്മ സംഘടിപ്പിക്കുന്ന മാസ്റ്റേഴ്സ് ഓൾ കേരള വോളിബോൾ ടൂർണമെന്റ് നാളെയും 12നുമായി തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടക്കും. യു.എ.ഇയിൽ നിന്നുള്ള ടീം ഉൾപ്പെടെ 50 വയസിന് മുകളിലുള്ള 8 പുരുഷ ടീമുകളും. 60 വയസിന് മുകളിലുള്ള പുരുഷൻമാരുടെ 4 ടീമുകളും 40 വയസിന് മുകളിലുള്ള 2 വനിതാ ടീമുകളും പങ്കെടുക്കും. നാളെ വൈകീട്ട് 4ന് ഒളിമ്പ്യൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ ഇന്റർനാഷണൽ താരം സലോമി രാമു മുഥ്യാതിഥിയാകും. പ്രവേശനം സൗജന്യം. 12ന് ഉച്ചയ്ക്കു ശേഷം ഫൈനൽ നടക്കും. സംഘാടകസമിതി ഭാരവാഹികളായ പി.സി.രവി, ഷിറാസ് കാവുങ്ങൽ, എം.എം.ആഷിക്ക്, നൗഷാദ് ബാബു, ഷഫീർ മതിലകം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |