SignIn
Kerala Kaumudi Online
Saturday, 24 October 2026 12.43 AM IST

ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ

film

തൃശൂർ: ഇന്റർനാഷ്ണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ ഇന്ന് മുതൽ ആരംഭിക്കും. രാംദാസ്, രവികൃഷ്ണ, സെന്റ് തോമസ് കോളേജ്, ഫൈൻ ആർട്‌സ് കോളേജ്, ഗവ. കോളേജ് കുട്ടനെല്ലൂർ, വിമല കോളേജ്, തിരൂർ മലയാളം യൂണിവേഴ്‌സിറ്റി, മധുര കാമരാജ് യൂണവേഴ്‌സിറ്റി, ഹെെദരാബാദ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഫെസ്റ്റിവൽ. തൃശൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, ഭൗമം സോഷ്യൽ ഇനീഷ്യേറ്റീവ്, സെന്റ് തോമസ് കോളേജ്, നാട്ടുകലാകാരകൂട്ടം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ആറ് ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും. 15ന് സമാപന യോഗത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ പുരസ്‌കാര സമർപ്പണം നടത്തുമെന്ന് ടി.കൃഷ്ണനുണ്ണി, ചെറിയാൻ ജോസഫ്, എൻ.സതീഷ് കുമാർ, പി.രാജഗോപാലൻ, അഡ്വ. മുരളീധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL