SignIn
Kerala Kaumudi Online
Saturday, 24 October 2026 12.46 AM IST

തൃശൂർ ഫ്‌ളവർ ഷോ ഇന്ന് മുതൽ

flo

തൃശൂർ: ഗ്രീൻ ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഫ്‌ളവർ ഷോ 2025 ഇന്ന് മുതൽ 22 വരെ ശക്തൻ ഗ്രൗണ്ടിൽ നടക്കും. വിദേശത്ത് നിന്നും ഇന്ത്യയിൽ നിന്നുമുള്ള പൂച്ചെടികളും ഫലവ്യക്ഷങ്ങളും കൂടാതെ പുഷ്പാലങ്കാര പ്രദർശനം, പക്ഷിമൃഗാദികളുടെ പ്രദർശനം, പുഷ്പരാജൻ, പുഷ്പറാണി മത്സരങ്ങൾ, ക്വിസ്, റോബോട്ടിക് ഷോ തുടങ്ങിയവ ഉണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഫ്‌ളവർ ഷോ കാണുന്നതിന് വീൽ ചെയറുകൾ ലഭ്യമാക്കും. ഇന്ന് വൈകിട്ട് 6ന് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കമ്മിഷണർ ആർ.ഇളങ്കോ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സെബി ഇരിമ്പൻ, മനോജ് മുണ്ടപ്പാട്ട്, സിജോ ദേവസി, കെ.എം.ഷജീദ്, മുഹമ്മദ് ബാബു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL