മേലൂർ: ക്ഷീരവികസന വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാലക്കുടി ബ്ലോക്ക് ക്ഷീര കർഷക സംഗമം നടത്തി. പൂലാനി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗമം സനീഷ്കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.സുനിത, മായാ ശിവദാസൻ, പി.സി.ബിജു, ലീല സുബ്രഹ്മണ്യൻ, പി.കെ.ജേക്കബ്, ബീന രവീന്ദ്രൻ, സൗമിനി മണിലാൽ, പോളി പുളിക്കൻ, സതി ബാബു, രമ്യ വിജിത്ത്, സംഘം പ്രസിഡന്റ്, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പൂലാനി ക്ഷീരസംഘം പ്രസിഡന്റ് എൻ.ജി.സതീഷ്കുമാർ, ക്ഷീര വികസന ഓഫീസർ പി.എഫ്.സെബിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |