SignIn
Kerala Kaumudi Online
Saturday, 24 October 2026 12.45 AM IST

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

rishi
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി. എഫ്. കെ. ജില്ലാ കമ്മിറ്റി നടത്തിയ ചൂട്ടു കത്തിച്ച പ്രതിഷേധം ഡാ. റിഷി പൽപ്പു ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിൽ ജനം പൊറുതി മുട്ടുമ്പോൾ വൈദ്യുതി ചാർജ് വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ കമ്മിറ്റി വൈദ്യുതിഭവന് മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. റിഷി പൽപ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നന്ത്യേലത്ത് അദ്ധ്യക്ഷത വഹിച്ചു. സി.എഫ്.കെ സംസ്ഥാന ചെയർമാൻ വിജയകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.പി.സജീവ്, കെ.വി.ജനാർദ്ദനൻ, വറീത് ചിറ്റിലപ്പിള്ളി, ജോസ്മണി പുത്തൂർ, എം.സി.മച്ചാട്, തവരാജ്, ശിവൻ, പുഷ്പലത അനിൽ, വിജയ ഹരിദാസ്, നയന, കുമാരൻ, പത്രോസ് ചാക്കോ, സേവിയർ, അയപ്പദാസ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL