
തൃപ്രയാർ : വാടാനപ്പിള്ളി ഓർഫനേജ് കമ്മിറ്റിയുടെ ബിരുദദാനസമ്മേളനം നാളെ തളിക്കുളം പുതിയങ്ങാടി യൂണിറ്റി കാമ്പസിൽ നടക്കും. വൈകിട്ട് 4ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിന്റെ കീഴിലെ വിവിധ ഇസ്ലാമിയാ കോളേജുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയ 200 ഓളം വിദ്യാർത്ഥികൾക്കുള്ള ബിരുദദാനമാണ് നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സനദ് ദാനം, യൂണിറ്റി കോളേജ് ഉദ്ഘാടനം, മാഗസിൻ പ്രകാശനം, കലാപരിപാടികൾ എന്നിങ്ങനെ വിവിധ സെക്ഷനുകളുണ്ടാവും. ട്രസ്റ്റ് ഡയറക്ടർ സി.കെ. ഹനീഫ, എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി സി.കെ. ഷൗക്കത്തലി, സ്വാഗത സംഘം ജനറൽ കൺവീനർ എം.എ. ആദം, കമ്മിറ്റി അംഗം പി.എം. മിരീഫ്, പി. മൊയ്തീൻ വടക്കാങ്ങര എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |