SignIn
Kerala Kaumudi Online
Saturday, 24 October 2026 12.43 AM IST

നാടിനും ജില്ലയ്ക്കും അഭിമാനമായി ചെന്ത്രാപ്പിന്നി സ്‌കൂൾ

ചെന്ത്രാപ്പിന്നി: തൃശൂരിലേക്ക് സ്വർണക്കപ്പ് എത്തിക്കുന്നതിൽ മുന്നിൽ നിന്ന ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിന് അഭിനന്ദന പ്രവാഹം. വർഷങ്ങളായി സംസ്ഥാന കലോത്സവത്തിന്റെ പ്രധാന ഭാഗമായിട്ടുള്ള ചെന്ത്രാപ്പിന്നി സ്‌കൂളിൽ നിന്ന് ഇത്തവണ 14 ജനറൽ ഇനങ്ങളിലും 2 അറബിക് കലോത്സവം ഇനങ്ങളിലുമായി 76 കുട്ടികളാണ് പങ്കെടുത്തത്. വലപ്പാട് ഉപജില്ലയിൽ അഞ്ചു വർഷങ്ങളായി ചെന്ത്രാപ്പിന്നി സ്‌കൂളിനെ പിന്നിലാക്കാൻ ആർക്കും സാധിച്ചിട്ടില്ല. പൂർവ വിദ്യാർഥികളുടെ സേവനവും സ്‌കൂളിന് ലഭിക്കുന്നുണ്ട്. മൂന്ന് വർഷമായി എച്ച്.എസ്.എസ് വിഭാഗം അറബിക് നാടകം, സംസ്‌കൃത നാടകം എന്നിവ സംവിധാനം ചെയ്യുന്നതും നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നതും പൂർവ വിദ്യാർഥികളാണ്. പ്രിൻസിപ്പൽ ശ്രീജിഷിന്റെ പിന്തുണയും കുട്ടികൾക്ക് ഊർജം പകരുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL