ചാലക്കുടി: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശൂർ ടീമിനും സംഘാടകർക്കും ജില്ലാ അതിർത്തിയായ കൊരട്ടിയിൽ ഉജ്വല വരവേൽപ്പ്. ലാത്തിരി കത്തിച്ചും വർണ ബലൂണുകൾ ഉയർത്തിയും നൂറുകണക്കിന് വിദ്യാർത്ഥികൾ ആവേശത്തോടെ അണിനിരന്നു. ബാൻഡ് മേളങ്ങളും ആശംസ ഗാനങ്ങളുമായി ഉത്സവ പ്രതിതിയിലായിരുന്നു സ്വീകരണം. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ജംഗ്ഷനിൽ സ്വർണക്കപ്പ് വിദ്യാഭ്യാസ ജില്ലാ അധികൃതർക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, വി.ആർ. സുനിൽകുമാർ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.ഡി. അജിതകുമാരി, എ.ഇ.ഒ: പി.ബി. നിഷ തുടങ്ങിയവർ സംസാരിച്ചു. കൊരട്ടിക്ക് ശേഷം ചാലക്കുടി നഗരത്തിലായിരുന്നു ജില്ലയിലെ രണ്ടാം സ്വീകരണം. സൗത്ത് ജംഗ്ഷനിൽ നഗരസഭാ ചെയർമാൻ എബി ജോർജിന്റെ നേതൃത്വത്തിൽ പൗരാവലിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്നാണ് സ്വർണ്ണക്കപ്പ് യാത്രയ്ക്ക് സ്വീകരണം നൽകിയത്. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.എം. അനിൽകുമാർ, അഡ്വ. ബിജു ചിറയത്ത്, ദീപു ദിനേശ്, ഫാ. വർഗീസ് പാത്താടൻ, ജോയ് മൂത്തേടൻ, ചന്ദ്രൻ കൊളത്താപ്പിള്ളി, ദേവസിക്കുട്ടി പനേക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി. നൂറുകണക്കിന് വിദ്യാർത്ഥികളും നിരവധി അദ്ധ്യാപകരും സ്വീകരണച്ചടങ്ങിൽ സംബന്ധിച്ചു.
"ഒരു പൊൻതൂവൽ കൂടി'
സാംസ്‌കാരിക തലസ്ഥാനത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയായെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 63-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശൂർ ജില്ലാ സംഘത്തിന് കൊരട്ടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, വി.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. കെ.ആർ. സുമേഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.ഡി. അജിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |