
തൃശൂർ: ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ വികസിപ്പിക്കുന്നതിനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് പറഞ്ഞു. ലോക്കൽ ടൂറിസം സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഇൻസ്പെയർ ഇന്ത്യ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിജോ പൊറത്തൂർ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്പെയർ ഇന്ത്യ സെക്രട്ടറി വി.കെ.ശ്രീധരൻ, ഡോ. ഗോപകുമാർ ചോലയിൽ, ബിനോയ് ഷെബീർ, പ്രേംകുമാർ മൂഴിക്കുളം ശാല, ലിനി ഷാജി, എ.യു.വൈശാഖ് എന്നിവർ സംസാരിച്ചു. ഡോ. പി.നിധീഷ് സ്വാഗതവും പുഷ്പൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |