
തൃശൂർ: രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി കെ.രാജൻ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടന്ന ആഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി (സിറ്റി) ആർ. ഇളങ്കോ, ജില്ലാ പൊലീസ് മേധാവി (റൂറൽ) ബി.കൃഷ്ണകുമാർ, സബ് കളക്ടർ അഖിൽ വി.മേനോൻ എന്നിവർ സംബന്ധിച്ചു. 24 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു. സിറ്റി പോലീസ് എ.എസ്.പി ഹാർദിക് മീണ പരേഡ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |