
ചാലക്കുടി : വെറ്റിലപ്പാറ പാലത്തിന് സമീപം അതിരപ്പിള്ളി റോഡിൽ കാട്ടാനയിറങ്ങി. ഏഴാറ്റുമുഖം ഗണപതിയാണ് ഇന്നലെ രാവിലെ ഏഴോടെ ഇവിടെ റിസോർട്ടിന് അടുത്തുള്ള സിനോഷിന്റെ പറമ്പിലെത്തിയത്. റംബൂട്ടാൻ, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു. തുടർന്ന് ആളുകൾ ഒച്ച വച്ചപ്പോൾ ആന റോഡിലേക്കിറങ്ങി. ഇതിനിടെ പിന്തുടർന്ന പരിസരവാസികൾക്ക് നേരെ ആന തിരിഞ്ഞു. പിന്നീട് ഗുണ്ട് പൊട്ടിച്ചാണ് ആനയെ ഓടിച്ചു വിട്ടത്. പറമ്പുകളിൽ തീറ്റ തേടിയെത്തുന്ന ഏഴാറ്റുമുഖം ഗണപതി ഇതുവരെയും ആളുകളെ ഉപദ്രവിച്ചിട്ടില്ല. ഇതാദ്യമായാണ് കൊമ്പൻ ആളുകളെ ഭയപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |