തൃശൂർ: ബി.ജെ.പിയുടെ മൂന്ന് ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനമേറ്റത്. സെൻട്രൽ ജില്ലാ പ്രസിഡന്റായി ജസ്റ്റിൻ ജേക്കബ് നമോ ഭവനിൽ വച്ചായിരുന്നു ചുമതലയേറ്റത്. ചെറുപ്പം മുതൽ തന്ന ആർ.എസ്.എസിലൂടെ സംഘടന രംഗത്തേക്ക് കടന്നു വന്ന ജസ്റ്റിൻ മണലൂർ പാവറട്ടി സ്വദേശിയാണ്. മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
സ്ഥാനരോഹണ ചടങ്ങിൽ വരണാധികാരി അനീഷ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരൻ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, അഡ്വ. കെ.കെ.അനീഷ് കുമാർ, സുരേന്ദ്രൻ ഉപ്പത്ത്, രവികുമാർ ഉപ്പത്ത്, സന്തോഷ് ചെറാക്കുളം, ആഡ്വ. കെ.ആർ.ഹരി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ് മറുപടി പ്രസംഗം നടത്തി. ഉച്ചയ്ക്ക് ശേഷം തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റായി എ.ആർ.ശ്രീകുമാറിനെ ഇരിങ്ങാലക്കുട ഗായത്രി ഹാളിലും നോർത്ത് ജില്ലാ പ്രസിഡന്റായി അഡ്വ. നിവേദിത ഗുരുവായൂർ രുഗ്മണി റീജൻസി ഹാളിലും സ്ഥാനമേറ്റു. മൂന്നു യോഗങ്ങളിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കെ.കെ.അനീഷ്കുമാർ, എ.നാഗഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |