
തൃശൂർ: രാജ്യാന്തര മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പുതിയ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ദർഘാസുകൾ എറണാകുളത്തെ ദക്ഷിണ റെയിൽവേ നിർമ്മാണവിഭാഗം ചീഫ് എൻജിനീയറുടെ ഓഫീസ് ക്ഷണിച്ചു. അവസാന തിയതി 2025 മാർച്ച് 6. ദർഘാസിൽ പങ്കെടുക്കുന്നവരുമായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 10ന് നടക്കും. 339.46 കോടി രൂപയാണ് കരാറിന്റെ മതിപ്പ് ചെലവ്. 40 മാസമാണ് നിർമ്മാണ കാലാവധി. രാജ്യാന്തര മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അന്തിമാനുമതി നൽകിയതോടെയാണ് നിർമാണത്തിനുള്ള ആദ്യ നടപടി തുടങ്ങിയത്. വിമാനത്താവള മാതൃകയിലാണ് തൃശൂർ സ്റ്റേഷൻ പുനർനിർമ്മിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |