SignIn
Kerala Kaumudi Online
Saturday, 24 October 2026 12.43 AM IST

നെൽകർഷകർക്കായി യോഗം വിളിക്കും

തൃശൂർ: നെൽകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോഗം വിളിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി പുല്ലഴി, കാര്യാട്ടുകര, എൽത്തുരുത്ത് കോൾപടവുകൾ സന്ദർശിച്ച് കർഷകരുമായി സംസാരിച്ചു. കൊയ്ത് വച്ച് നെല്ല് പോലും വിൽക്കാൻ കഴിയാത്ത പ്രതിസന്ധി കർഷകർ സുരേഷ് ഗോപിയെ ധരിപ്പിച്ചു. തനിക്ക് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും കളക്ടറുടെ നേതൃത്വത്തിൽ എല്ലാ എം.എൽ.എമാരെയും പങ്കെടുപ്പിച്ച് യോഗം വിളിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സുരേഷ് ഗോപി കർഷകർക്ക് ഉറപ്പ് നൽകിയതിനുശേഷമാണ് മടങ്ങിയത്. പുല്ലഴി കോൾകർഷക സംഘം പ്രസിഡന്റ് ഗോപിനാഥൻ കൊളങ്ങാട്ടുകരയുടെ നേതൃത്വത്തിലാണ് കർഷകർ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL