SignIn
Kerala Kaumudi Online
Saturday, 24 October 2026 12.45 AM IST

പുസ്തകോത്സവം അമലയിൽ

books

തൃശൂർ: അമല മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം 30, 31, ജനുവരി ഒന്ന് തീയതികളിലായി അമല ഓഡിറ്റോറിയത്തിൽ നടക്കും. ശാസ്ത്രം, സാഹിത്യം, സിനിമ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വിൽപ്പനയും പ്രദർശനവും നടക്കുമെന്ന് അമല അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മൽ പറഞ്ഞു. 30ന് ഉച്ചയ്ക്ക് 2.30ന് നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി ഒന്നിന് സമാപന സമ്മേളനത്തിൽ ഗാനരചയിതാവ് റഫീക്ക് അഹമ്മദ് മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ഡോ. എ.ടി.ഫ്രാൻസിസ്, ബോർജിയോ ലൂയിസ്, ജോസഫ് വർഗീസ്, വിധു എം.ജോഷി എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL