തൃശൂർ: കെ.മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള വ്യാജ റിപ്പോർട്ടിനെതിരെ മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കും, കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവിനും പരാതി നൽകി. തോൽവിയിൽ തനിക്ക് പങ്കില്ലെന്ന് കെ.സുധാകരനും പറഞ്ഞതായി ജോസ് പറഞ്ഞു. കഴിഞ്ഞദിവസം അനിൽ അക്കര വ്യാജ വാർത്തയ്ക്കെതിരെ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. മുരളീധരന്റെ തോൽവിക്ക് കാരണക്കാർ ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ, അനിൽ അക്കര, എം.പി.വിൻസന്റ് എന്നിവരാണെന്ന് കെ.പി.സി.സി അന്വേഷണ കമ്മിഷൻ പറഞ്ഞുവെന്നായിരുന്നു വാർത്ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |