തൃശൂർ: അമല മെഡിക്കൽ കോളേജിൽ നടത്തിയ ലോക ക്യാൻസർ ദിനാചരണത്തിന്റെയും ബോൺമാരോ ട്രാൻസ്പ്ലാന്റിന് ഉതകുന്ന രക്തമൂലകോശ ശേഖരണ രജിസ്ട്രിയുടെയും ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ നിർവഹിച്ചു. മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുനു സിറിയക്കിന്റെ നേതൃത്വത്തിൽ ധാത്രി, കേരള സ്റ്റേറ്റ് ആൻഡ് ഗൈഡ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് രക്തമൂലകോശ രജിസ്ട്രേഷൻ നടത്തുന്നത്. ഗൈനക്കോളജി, ഓങ്കോളജി വിഭാഗങ്ങളും നഴ്സിംഗ് കോളേജും ചേർന്ന് ക്യാൻസർ ബോധവത്കരണം, ഫ്ളാഷ് മോബ്, റാലി എന്നിവയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |