തൃശൂർ: വടക്കുനാഥ ക്ഷേത്രത്തിൽ കാലാവധി കഴിഞ്ഞ ക്ഷേത്രം ഉപദേശക സമിതിയെ വീണ്ടും ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കണമെന്ന് ദേവസ്വം യോഗത്തിനുള്ളിൽ നിർദ്ദേശം നൽകിയ തൃശൂർ സി.പി.എം ഏരിയ സെക്രട്ടറിയുടെ നടപടി പ്രതിഷേധാർഹമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
വടക്കുംനാഥ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളിൽ കടുത്ത അഴിമതി ആരോപണങ്ങൾ മൂലം മാറ്റിനിറുത്തിയിട്ടുള്ള ഈ കമ്മിറ്റിയെ ഏൽപ്പിക്കാനുള്ള നിർദ്ദേശം പാർട്ടി അംഗങ്ങൾക്ക് അഴിമതി നടത്താനുള്ള അവസരം ഒരുക്കുന്നതിനാണ്. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രസാദ് കാക്കശ്ശേരി, സി.ബി.പ്രദീപ് കുമാർ, വർക്കിംഗ് പ്രസിഡന്റ് പി.എൻ.അശോകൻ, മുരളി, ഹരിമുള്ളൂർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |