SignIn
Kerala Kaumudi Online
Saturday, 24 October 2026 12.43 AM IST

പാലിയേക്കരയിലെ ടോള്‍ പിരിവിന് 13ാം വാർഷികം : സുരക്ഷയില്ലേലും പിരിവ് ഉഷാർ

പുതുക്കാട് : പാലിയേക്കരയിൽ ടോൾ തുടങ്ങിയിട്ട് 13 വർഷം പൂർത്തിയാകുമ്പോഴും കരാർ പ്രകാരമുള്ള പണികൾ നടത്താത്തതിൽ നടപടിയെടുക്കാതെ ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാരും. ഈ മാസം ഒമ്പതിന് ടോൾ തുടങ്ങിയിട്ട് 13 വർഷം പൂർത്തിയാകും. ഇതുവരെ 1,521 കോടി പിരിച്ചു. ഇനിയും മൂന്ന് വർഷം വരെ നീളും കരാർ.

കരാർ പണികൾ പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ ചെറുവിരലനക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകാതെ അവരെ സഹായിക്കുന്ന നിലപാടാണുള്ളതെന്ന് ഡി.സി.സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റ് ആരോപിച്ചു. സുരക്ഷാ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ച പതിനൊന്ന് ബ്ലാക് സ്‌പോട്ടുകളിൽ അഞ്ചിടത്ത് മാത്രമാണ് പരിഹാര നിർദ്ദേശം കമ്പനി ചെയ്ത് തുടങ്ങിയത്.

മുപ്പത്തോളം തീവ്ര അപകട സാദ്ധ്യതാ കവലകളിലും, മറ്റ് അപകട സാദ്ധ്യതയുള്ള ഇരുപത് ജംഗ്ഷനിലും ഇതുവരെ കമ്പനി ഒന്നും ചെയ്തിട്ടില്ല. നിരന്തരം അപകടമുണ്ടാകുന്ന പുതുക്കാട് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ പോലും ഒന്നും ചെയ്തിട്ടില്ല. കിഫ്ബി റോഡിൽ ടോൾ പിരിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന് ടോളിനെതിരെ ഉരിയാടാൻ പറ്റാത്ത സാഹചര്യമാണ്.

സുരക്ഷാ ക്രമീകരണം പൂർത്തിയാക്കാത്തത്

നിരന്തരം അപകടം ഉണ്ടാകുന്ന പുതുക്കാട് കെ.എസ്.ആർ.ടി.സി ജംഗ്ഷൻ.
നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജംഗ്ഷൻ, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങൾ
30 ഓളം തീവ്ര അപകടസാദ്ധ്യതാ കവലകൾ
മറ്റ് അപകട സാദ്ധ്യതയുള്ള 20 ജംഗ്ഷൻ

പരിഹാരം മേൽപ്പാലം, അടിപ്പാത

2022 നവംബറിൽ നടന്ന സുരക്ഷാ ഓഡിറ്റിന്റെ റിപ്പോർട്ടിൽ പതിനൊന്ന് ബ്ലാക്ക് സ്‌പോട്ടുൾപ്പെടെ അമ്പതോളം കവലകളിൽ മേൽപ്പാലങ്ങൾ, അടിപ്പാതകൾ, യു ടേൺ ട്രാക്കുകൾ, സൈൻബോർഡുകൾ തുടങ്ങിയവയാണ് പരിഹാര നിർദ്ദേശമായി കാണിച്ചിട്ടുള്ളത്.

കരാർ ലംഘനത്തിന്റെ പേരിൽ കരാറിൽ നിന്നും കമ്പനിയെ പുറത്താക്കാൻ എൻ.എച്ച്.എ.ഐ നോട്ടീസ് നൽകിയിരുന്നു. 2243.53 കോടി കരാർ കമ്പനിക്ക് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് ആർബിട്രേഷണൽ ട്രിബൂണലിൽ നിലവിലുള്ള കേസിൽ നിന്നും സംസ്ഥാന സർക്കാർ ഒഴിവായത് കമ്പനിയെ പുറത്താക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്തലാണ്.

അഡ്വ.ജോസഫ് ടാജറ്റ്.
ഡി.സി.സി വൈസ് പ്രസിഡന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL