തൃശൂർ: മികച്ച സംഘടനാ പ്രവർത്തനത്തിനുള്ള അംഗീകാരം ഗാന്ധി ദർശൻ വേദി തൃശൂർ ജില്ലാ കമ്മിറ്റിക്ക്. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ മികച്ച സംഘടനാ പ്രവർത്തനത്തിനുള്ള അംഗീകാരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിൽ നിന്ന് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പ്രൊഫ.വി.എ.വർഗീസ് പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ജില്ലാ വൈസ് ചെയർമാൻ പി.കെ. ജിനൻ, ജോസഫ് വാഴക്കൻ, ജെയ്‌സൺ ജോസഫ് എന്നിവർ സംബന്ധിച്ചു. പാലക്കാട്, തൃശൂർ, കാസർഗോഡ് ജില്ലകൾക്കാണ് സംഘടനാ മികവിനുള്ള ഗാന്ധിയൻ പുരസ്‌കാരം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |