തൃശൂർ: കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ 47-ാമത് ജില്ലാസമ്മേളനം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പും ജില്ലാ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. കെ.ഡി.എസ്.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ഗുരുവായൂർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.ടി.എഫ് ജില്ലാ പ്രസിഡന്റ് എം.ബി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.എ അനുരാഗ് , കെ.ഡി.എസ്.ടി.എഫ് ജില്ലാ സെക്രട്ടറി ജി. പത്മാദേവി, ജില്ലാ ട്രഷറർ വിജിത പി നായർ, കെ.ആർ.ജയദേവൻ, ഡോ. എം.വി വിവേക് , സി.എസ് തനൂജ , ശ്രീകാന്ത്, പി.സ്മിത, പി. ഹരീഷ്, നിർമലകുമാരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |